ഇയാൻ ഹ്യൂമിന് ഐ എസ് എല്ലിൽ ഹാഫ് സെഞ്ച്വറി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം ഇന്നലെ ഇറങ്ങിയതോടെ ഐ എസ് എല്ലിൽ 50 മത്സരങ്ങൾ പൂർത്തിയാക്കി. ആരും ഐ എസ് എല്ലിൽ ഇതുവരെ 50ൽ കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടില്ല. പരിക്ക് കാരണം കഴിഞ്ഞ മത്സരത്തിൽ ഇല്ലാതിരുന്ന ഹ്യൂം ഇന്നലെ അവസാന നിമിഷം സബ്ബായാണ് കളത്തിൽ ഇറങ്ങിയത്.

കേരള ബ്ലാസ്റ്റേഴ്സിലും എടികെ കൊൽക്കത്തയിലും ആണ് ഹ്യൂം ഇതുവരെ ഐ എസ് എല്ലിൽ കളിച്ചത്. എടികെ കൊൽക്കത്തയ്ക്കായി 30 മത്സരങ്ങൾ കളിച്ച ഹ്യൂം രണ്ട് സീസണിൽ നിന്നായി എടികെ ജേഴ്സിയിൽ 18 ഗോളുകളും നേടിയിട്ടുണ്ട്. കേരളത്തിനായി രണ്ടു സീസണുകളിലായി ഇപ്പോൾ 20 മത്സരങ്ങളാണ് കളിച്ചത്. 5 ഗോളുകൾ ആദ്യ സീസണിൽ മഞ്ഞ ജേഴ്സിയിൽ നേടിയിട്ടുണ്ട്.

ഐ എസ് എല്ലിലെ എക്കാലത്തെയും ടോപ്പ് സ്കോറർ ആയ ഹ്യൂം രണ്ടു തവണ ഐ എസ് എൽ ഫൈനലിൽ എത്തുകയും ഒരിക്കൽ കിരീടം നേടുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement