“ഓൾഡ് ട്രാഫോഡിനേക്കാൾ വലുത് കൊച്ചിയിൽ പ്രതീക്ഷിക്കാം” എന്ന് ഹ്യൂസ് റെനെയോട്

“ഓൾഡ് ട്രാഫോഡും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 75000 ആരാധകരും ഒക്കെ നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകും പക്ഷെ കേരളത്തിൽ നിങ്ങൾക്ക് സ്റ്റേഡിയത്തിൽ കിട്ടാൻ പോകുന്നത് അതിനേക്കാൾ സ്പെഷ്യൽ ആയ പലതുമാണ്” കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ആയ റെനെ മുളൻസ്റ്റീനോട് നമ്മുടെ സ്വന്തം ക്യാപ്റ്റൻ ആരോൺ ഹ്യൂസ് പറഞ്ഞതാണീ വാക്കുകൾ.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ചാനലായ ഫുൾ ടൈം ഡെവിൾസിനു നൽകിയ ഇന്റർവ്യൂവിൽ റെനെ മുളൻസ്റ്റീൻ ആണ് ഹ്യൂസ് തന്നോട് ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കിയത്. ഹ്യൂസും റെനെയും ഫുൾഹാമിൽ വെച്ച് ഒരുമിച്ച് ഉണ്ടായിരുന്നു. ആരാധകരാണ് തന്നെ ഏറ്റവും കൂടുതൽ ആഘർഷിച്ചത് എന്നും റെനെ ഇന്റർവ്യൂവിൽ പറയുന്നു.

ടീമിലെ ഏഴു സൈനിങ്ങുകൾ കൊണ്ടും ഉദ്ദേശിച്ചത് യുവാക്കളേയും പരിചയസമ്പത്തിനേയും ഒരുമിച്ച് കൊണ്ടു വരാൻ ആണെന്നും. ബെർബറ്റോവിന്റെ കളിയും അദ്ദേഹത്തിന്റെ കോച്ചിംഗും ടീമിന് ഉപകാരപ്പെടുമെന്നും റെനെ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറൊമാനിയൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഐസോൾ എഫ് സിയിൽ
Next articleഷര്‍ജീല്‍ ഖാനെയും ഖാലിദ് ലതിഫിനെയും കത്തിരിക്കുന്നത് വിലക്കും പിഴയും