ഹൃഷിദത്ത് ഇനി ഗോകുലം കേരള ജേഴ്സിയിൽ

യുവമലയാളി താരം ഹൃഷി ദത്തിനെ ഗോകുലം കേരള സ്വന്തമാക്കും. 22കാരനായ ഹൃഷിദത്തിനെ രണ്ടു വർഷത്തെ കരാറിൽ ആകും ഗോകുലം കേരള സൈൻ ചെയ്യുക. മിഡ്ഫീൽഡർ ആയ ഹൃഷി അവസാന രണ്ട് വർഷമായി കേരള യുണൈറ്റഡിന്റെ താരമായിരുന്നു. ദേശീയ ലീഗിൽ കളിക്കാനുള്ള ആഗ്രഹമാണ് ഇപ്പോൾ ഹൃഷിയെ ഗോകുലത്തിലേക്ക് എത്തിക്കുന്നത്. മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനൊപ്പവും താരം കളിച്ചിരുന്നു.

ഇന്ത്യൻ അണ്ടർ 17 സ്ക്വാഡിൽ നേരത്തെ ഉണ്ടായിരുന്ന ഹൃഷി 2017ലെ അണ്ടർ 17 വേൾഡ് കപ്പ് ടീമിൽ നിന്നും അവസാന നിമിഷത്തിൽ ആയിരുന്നു പുറത്തായത്. തൃശൂർ ജില്ലയില്ലെ ഫുട്ബോളിന്റെ ഈറ്റില്ലമായ എരുമപെട്ടി സ്വദേശിയാണ് ഹൃഷി. ഡിഫെൻസിവ് മിഡ്ഫീൽഡിൽ കളിക്കുന്ന താരമാണ്‌. ഗോകുലത്തിലൂടെ വീണ്ടും ദേശീയ ശ്രദ്ധ നേടാൻ ആകും ഹൃഷി ശ്രമിക്കുക.