Picsart 23 06 08 20 56 50 608

പ്രിതം കോട്ടാലിനെ സ്വന്തമാക്കിയെ അടങ്ങൂ എന്ന് കേരള ബ്ലാസ്റ്റേഴ്സ്, ഹോർമിപാമിനെയും ഒപ്പം പണവും നൽകും

കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ പ്രിതം കോട്ടാലിനെ സ്വന്തമാക്കാൻ എല്ലാ വിധത്തിലും ശ്രമിക്കുകയാണ്. ഇതിനു വേണ്ടി മൂന്ന് താരങ്ങളെ പകരം നൽകാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായി എങ്കിലും അത് വിജയിച്ചിരുന്നില്ല. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഹോർമിപാമിനെ പ്രിതം കോട്ടാലിനു പകരം മോഹൻ ബഗാന് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഹോർമി മോഹൻ ബഗാനിലേക്ക് പോകാൻ തയ്യാറാണ് എന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു.

ഹോർമിപാമിനെ നൽകുന്നതിന് ഒപ്പം ട്രാൻസ്ഫർ തുക കൂടെ പ്രിതം കോട്ടാലിനു വേണ്ടി നൽകാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറാണ്. മോഹൻ ബഗാൻ ഈ ഓഫർ അംഗീകരിക്കും എന്നാണ് സൂചനകൾ. ചർച്ചകൾ ഇപ്പോഴുൻ തുടരുകയാണ്.

ഇതിനകം പരിചയസമ്പന്നനായ പ്രബീർ ദാസിനെ ടീമിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായിട്ടുണ്ട്. 22കാരനെ നൽകി 29കാരനായ പ്രിതം കോട്ടാലിനെ സ്വന്തമാക്കുന്നതിനെ ഇപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വിമർശിക്കുന്നുണ്ട്.

2018ൽ ഡെൽഹി ഡൈനാമോസിൽ നിന്നാണ് പ്രിതം ബഗാനിലേക്ക് എത്തിയത്‌. എ ടി കെ മോഹൻ ബഗാനിൽ എത്തിയത് മുതൽ അവരുടെ പ്രധാന താരം തന്നെയാണ് പ്രിതം. ഇന്ത്യൻ ഫുട്ബോൾ ടീമിലെ സ്ഥിരം സാന്നിദ്ധ്യം കൂടിയായ പ്രിതം മുമ്പ് ഈസ്റ്റ് ബംഗാളിലും കളിച്ചിട്ടുണ്ട്.

ഹോർമിപാം 2021 മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്. അവസാന സീസൺ ഹോർമിക്ക് അത്ര നല്ല സീസൺ ആയിരുന്നില്ല എങ്കിലും താരം വലിയ ഭാവിയുള്ള താരമായാണ് കണക്കാക്കപ്പെടുന്നത്.

Exit mobile version