Site icon Fanport

ഹോർമിപാം നാളെ കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങും!!

പരിക്ക് മാറിയ ഹോർമിപാം നാളെ കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിൽ ഇറങ്ങും. നാളെ ചെന്നൈയിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടേണ്ടത്. ആ മത്സരത്തിൽ ഹോർമിപാം ഉണ്ടാകും എന്ന് കോച്ച് ഇന്ന് അറിയിച്ചു. ഹോർമിപാം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കഴിഞ്ഞ ആഴ്ചൗതൽ പരിശീലനം ആരംഭിച്ചിരുന്നു. താരം മുഖത്ത് പ്രത്യേക ഗ്വാർഡ് ഉപയോഗിച്ചാകും കളിക്കാൻ ഇറങ്ങുക എന്നും കോച്ച് പറഞ്ഞു.

മൂക്കിനേറ്റ പരിക്കിന് ഹോർമിൻ പാം കഴിഞ്ഞ ആഴ്ച ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരുന്നു. താരം തിരികെ ബയോബബിളിൽ എത്തി ക്വാറന്റൈൻ പൂർത്തിയാക്കി ആണ് ക്വാമ്പിൽ തിരികെ ചേർന്നത്. ജംഷദ്പൂരിന് എതിരായ മത്സരത്തിൽ ഏറ്റ പരിക്കായിരുന്നു താരത്തിന് പ്രശ്നമായത്ത്. ഹോർമിപാം ഗോൾ കീപ്പറുമായി കൂട്ടിയിടിച്ചായിരുന്നു പരിക്കേറ്റത്. താരം തിരികെ എത്തിയത് കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് ഊർജ്ജമാവും. കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ ഗംഭീര പ്രകടനം നടത്താൻ താരത്തിന് ഇതുവരെ ആയിരുന്നു.

Exit mobile version