Site icon Fanport

ഹോർമിപാമിനെ നൽകി പ്രിതം കോട്ടാലിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിൻഡോയിൽ ഒരു നീക്കം കൂടെ നടത്താൻ ഒരുങ്ങുകയാണ്‌. ഇതിനകം പരിചയസമ്പന്നനായ പ്രബീർ ദാസിനെ ടീമിൽ എത്തിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പ്രിതം കോട്ടാലിനായാണ് രംഗത്ത് ഉള്ളത്. മോഹൻ ബഗാന്റെ ക്യാപ്റ്റൻ കൂടിയായ പ്രിതമിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരു സ്വാപ് ഡീൽ ചർച്ച ചെയ്യുക ആണെന്ന് The Bridge റിപ്പോർട്ട് ചെയ്യുന്നു. പ്രിതമിനു പകരം യുവ സെന്റർ ബാക്ക് ഹോർമിപാമിനെ മോഹൻ ബഗാനു നൽകാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ആലോചിക്കുന്നത്.

Picsart 23 06 07 15 54 40 335

22കാരനെ നൽകി 29കാരനായ പ്രിതം കോട്ടാലിനെ സ്വന്തമാക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ എങ്ങനെ സ്വീകരിക്കും എന്ന് കണ്ടറിയണം.2018ൽ ഡെൽഹി ഡൈനാമോസിൽ നിന്നാണ് പ്രിതം ബഗാനിലേക്ക് എത്തിയത്‌. എ ടി കെ മോഹൻ ബഗാനിൽ എത്തിയത് മുതൽ അവരുടെ പ്രധാന താരം തന്നെയാണ് പ്രിതം. ഇന്ത്യൻ ഫുട്ബോൾ ടീമിലെ സ്ഥിരം സാന്നിദ്ധ്യം കൂടിയായ പ്രിതം മുമ്പ് ഈസ്റ്റ് ബംഗാളിലും കളിച്ചിട്ടുണ്ട്.

ഹോർമിപാം 2021 മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്. അവസാന സീസൺ ഹോർമിക്ക് അത്ര നല്ല സീസൺ ആയിരുന്നില്ല എങ്കിലും താരം വലിയ ഭാവിയുള്ള താരമായാണ് കണക്കാക്കപ്പെടുന്നത്.

Exit mobile version