“ഹോർമിപാമും പൂട്ടിയയും വലിയ രീതിയിൽ മെച്ചപ്പെട്ടു, ഇനിയും പരിശ്രമിച്ചാൽ ഇന്ത്യൻ ടീമിൽ എത്തും”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ ഹോർമിപാമിനും പൂട്ടിയക്കും അവസരം ലഭിച്ചിരുന്നില്ല. ഇതിൽ തനിക് അഭിപ്രായം ഇല്ല എന്നും അത് ഇന്ത്യൻ കോച്ചിന്റെയും ഫെഡറേഷന്റെയും തീരുമാനം ആണെന്നും ഇവാൻ പറഞ്ഞു. പൂട്ടിയയുടെയും ഹോർമിപാമിന്റെയും പ്രകടനത്തിൽ ഞങ്ങൾ സന്തോഷവാന്മാരാണ്. അവർ ഈ സീസണിൽ ഒരുപാട് മെച്ചപ്പെട്ടു എന്നും ഇവാൻ പറഞ്ഞു.Img 20220211 163221

ഇന്ത്യൻ ടീമിലേക്ക് അവർ എത്തുന്നതിൽ എനിക്ക് ഒരു സ്വാധീനവും ചെലുത്താൻ ആകില്ല. ഇരുവരും കൂടുതൽ പരിശ്രമിക്കണം. പരിശ്രമം തുടരണം. അപ്പോൾ ഫെഡറേഷന് നിങ്ങളെ തിരഞ്ഞെടുക്കാതെ വഴി ഉണ്ടാകില്ല എന്നും ഇവാൻ പറഞ്ഞു.