“ഹൂപ്പറിന് ആത്മവിശ്വാസ കുറവില്ല”

Img 20201107 185617
Credit: Twitter

കേരള ബ്ലാസ്റ്റേഴ്സും എഫ് സി ഗോവയും തമ്മിലുള്ള മത്സരത്തിൽ ഗാരി ഹൂപ്പറിന്റെ പ്രകടനങ്ങൾ ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ഗാരി ഹൂപ്പറിന് ആത്മവിശ്വാസമില്ലാത്തത് കൊണ്ടാണ് ഹൂപ്പർ ഗോളവസരം ഉണ്ടായിട്ടും ഷൂട്ട് ചെയ്യാത്തത് എന്ന വിമർശനങ്ങൾ തള്ളി കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ്. ഹൂപ്പറിന് ആത്മവിശ്വാസ പ്രശ്നം ഒന്നും ഇല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ പറഞ്ഞു.

ഹൂപ്പർ ഇപ്പോൾ സ്ട്രൈക്കറായല്ല കളിക്കുന്നത്. ഹൂപ്പർ നമ്പർ 10 ആയാണ് ഇപ്പോൾ കളിക്കുന്നത്. ടീമിനു വേണ്ടിയാണ് ഹൂപ്പർ കളിക്കുന്നത്. അല്ലാതെ സ്വാർത്ഥതയോടെ അല്ല അദ്ദേഹം കളിക്കുന്നത് എന്ന് ഇഷ്ഫാഖ് പറഞ്ഞു. താൻ ഷൂട്ട് ചെയ്യുന്നതിനെക്കാൾ നല്ല സ്കോറിങ് പൊസിഷനിൽ സഹതാരങ്ങളെ കണ്ടതു കൊണ്ടാണ് ഹൂപ്പർ പാസ് ചെയ്തത് എന്നും ഹൂപ്പർ പറഞ്ഞു. ഹൂപ്പർ നമ്പർ 10 ആയി കളിക്കാൻ തുടങ്ങിയതു മുതൽ നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്നും ഹൂപ്പർ പറഞ്ഞു.

Previous articleമെസ്സി ഇനിയും ഏറെ കാലം ബാഴ്സലോണയിൽ ഉണ്ടാകണം എന്ന് ജോർദി ആൽബ
Next article“കേരള ബ്ലാസ്റ്റേഴ്സിന് ക്ലീൻ ഷീറ്റ് ലഭിക്കാത്തത് എതിർ ടീമുകളും ഗോളടിക്കാൻ ശ്രമിക്കുന്നത് കൊണ്ട്”