Site icon Fanport

ഹിതേഷ് ശർമ്മ ഹൈദരബാദ് വിട്ട് ഒഡീഷയിലേക്ക്

യുവ മധ്യനിര താരമായ ഹിതേഷ് ശർമ്മ ഹൈദരബാദ് എഫ് സി വിടും. താരം ലോൺ അടിസ്ഥാനത്തിൽ ഒഡീഷയിലേക്ക് പോകും എന്നാണ് റിപ്പോർട്ടുകൾ. താരം ഈ സീസണിൽ അധികം മത്സരങ്ങൾ ഹൈദരബാദിൽ കളിച്ചിരുന്നില്ല. ആകെ 6 മത്സരങ്ങൾ മാത്രമെ ഐ എസ് എല്ലിൽ ഈ സീസണിൽ കളിച്ചുള്ളൂ. ലോൺ കഴിഞ്ഞു താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാനും ഒഡീഷ ആഗ്രഹിക്കുന്നുണ്ട്.

ഹിതേഷ് 24 01 28 16 01 26 814

അവസാന മൂന്ന് സീസണുകളായി ഹിതേഷ് ഹൈദരാബാദ് എഫ് സിക്ക് ഒപ്പം ഉണ്ട്. 26കാരനായ ഹിതേഷ് ആകെ 77 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. രണ്ട് ഗോളുകൾ താരം നേടിയിട്ടുണ്ട്. മുമ്പ് എ ടി കെ കൊൽക്കത്തയുടെ താരമായിരുന്നു ഹിതേഷ്. ടാറ്റ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. എ ടി കെയെ കൂടാതെ മുമ്പ് മുംബൈ സിറ്റിക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

Exit mobile version