Site icon Fanport

ഹിര മൊണ്ടാൽ ബെംഗളൂരു എഫ് സിയിൽ രണ്ട് വർഷത്തെ കരാർ ഒപ്പുവെച്ചു

ബെംഗളൂരു എഫ് സി ലെഫ്റ്റ് ബാക്കായ ഹിര മൊണ്ടാലിനെ സൈൻ ചെയ്തു. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ താരമായിരുന്നു ഹിര മൊണ്ടാൽ. രണ്ടു വർഷത്തെ കരാർ ആണ് ഹിര മൊണ്ടാൽ ബെംഗളൂരു എഫ് സിയിൽ ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി ഐ എസ് എല്ലിൽ 16 മത്സരങ്ങൾ ഹിര മൊണ്ടാൽ കളിച്ചിരുന്നു. ഈസ്റ്റ് ബംഗാൾ അക്കാദമിയിലൂടെ തന്നെ വളർന്ന താരമാണ് ഹിര മൊണ്ടാൽ‌.

ഈസ്റ്റ് ബംഗാൾ വിട്ട് പല ക്ലബുകളിലും മൊണ്ടാൽ കളിച്ചിരുന്നു. റൈൻബോ, പീർലസ്, മൊഹമ്മദൻസ്, കൊൽക്കത്ത കസ്റ്റംസ് എന്ന് തുടങ്ങിയ കൊൽക്കത്ത ക്ലബുകൾക്കായി ഹിര മൊണ്ടാൽ കളിച്ചിട്ടുണ്ട്.

“ഇന്ത്യൻ ഫുട്ബോളിന്റെ കഴിഞ്ഞ ദശകത്തിൽ ഏറ്റവും കിരീടങ്ങൾ നേടിയ ടീമായ ബെംഗളൂരു എഫ്‌സിയിൽ ചേരുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്.” എന്ന് കരാർ ഒപ്പുവെച്ച ശേഷം ഹിരാ മൊണ്ടാൽ പറഞ്ഞു ‌

Exit mobile version