Picsart 23 11 23 23 41 01 948

മിലോസ് ഡ്രിഞ്ചിച്! ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിക്ക് എതിരെ ഒരു ഗോളിന് മുന്നിൽ. കേരള ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തുന്ന ആദ്യ പകുതിയാണ് കലൂരിൽ ഇന്ന് കാണാൻ ആയത്. ക്യാപ്റ്റൻ ലൂണ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിനായി മികച്ചു നിന്നു.

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകുതിയിലെ ആദ്യ നല്ല അവസരം ലഭിച്ചത് ഡ്രഞ്ചിചിനായിരുന്നു. ഡെയ്സുകെയുടെ ഒരു ക്രോസിൽ നിന്ന് ലഭിച്ച സുവർണ്ണാവസരം ഹെഡ് ചെയ്ത വലയിലാക്കൻ പക്ഷെ ഡിഫൻഡർക്ക് ആയില്ല. മറുവശത്ത് മൊയക്കും ഒരു നല്ല ഹെഡർ ചാൻസ് കിട്ടി‌. ആ അവസരം മുതലെടുക്കാൻ ഹൈദരബാദിനും ആയില്ല.

അവസാനം നാല്പതാം മിനുട്ടിൽ ഡ്രിഞ്ചിച് തന്നെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ സ്കോറർ ആയി. ഒരു കോർണറിൽ നിന്ന് വന്ന അറ്റാക്കിൽ ലൂണയുടെ പാസ് സ്വീകരിച്ച് ആയിരുന്നു ഡ്രിഞ്ചിചിന്റെ ഗോൾ. സ്കോർ 1-0.

ഈ ഗോളിന്റെ ബലത്തിൽ 1-0ന്റെ ലീഡുമായി കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിപ്പിച്ചു.

Exit mobile version