Site icon Fanport

ഒരു സൂപ്പർ താരത്തെ കൂടെ മോഹൻ ബഗാൻ നിലനിർത്തി

എ ടി കെ മോഹൻ ബഗാൻ അവരുടെ ടീം ശക്തമാക്കുന്നത് തുടരുന്നു. ഒരു ഗംഭീര വിദേശ താരത്തെ കൂടെ എ ടി കെ മോഹൻ ബഗാൻ നിലനിർത്തിയിരിക്കുകയാണ്‌. കഴിഞ്ഞ സീസണിൽ ഐ എസ് എൽ കിരീടം നേടാൻ സഹായിച്ചതിൽ ഏറെ പങ്കു വെച്ച സ്പാനിഷ് മിഡ്ഫീൽഡറായ ഹാവിയർ ഹെർണാണ്ടസ് ഗോൺസാലസിനെയാണ് എ ടി കെ മോഹൻ ബഗാൻ നിലനിർത്തിയത്. ഒരു വർഷത്തെ കരാർ താരം എ ടി കെയുമായി ഒപ്പുവെച്ചു.

അവസാന സീസണിൽ എ ടി കെയ്ക്ക് വേണ്ടി 20 മത്സരങ്ങൾ കളിച്ച താരം 2 ഗോളുകളും അഞ്ച് അസിസ്റ്റും സംഭാവന ചെയ്തിരുന്നു. 31കാരനായ ഹാവിയർ ഹെർണാണ്ടസ് റയൽ മാഡ്രിഡ് യൂത്ത് ടീമിൽ കളിച്ച് വളർന്നതാണ്. 2005 മുതൽ 2011 വരെ റയൽ മാഡ്രിഡിന് ഒപ്പം ഹെർണാണ്ടസ് ഉണ്ടായിരുന്നു. മുമ്പ് സ്പെയിനിന്റെ അണ്ടർ 19 ടീമിലും താരം കളിച്ചിട്ടുണ്ട്.

Exit mobile version