ഹെർനാൻ സാന്റാന ഇനി നോർത്ത് ഈസ്റ്റിനൊപ്പം

20210910 193652

കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സ്പാനിഷ് താരം ഹെർനാൻ സാന്റാന ഇത്തവണ നോർത്ത് ഈസ്റ്റിൽ കളിക്കും. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരു വർഷത്തെ കരാറിൽ താരത്തെ സ്വന്തമാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്പാനിഷ് ക്ലബായ റിയൽ സ്പോർടിങ് ഡെ ഗിജോൺ താരമായിരുന്ന ഹെർനാൻ സാന്റാന ഒരു വർഷത്തെ ലോൺ കരാറിലായിരുന്നു കഴിഞ്ഞ വർഷം മുംബൈ സിറ്റിയിൽ എത്തിയിരുന്നത്. ഇപ്പോൾ സ്പാനിഷ് ക്ലബുമായുള്ള കരാർ അവസാനിച്ചതിനാൽ സ്ഥിര കരാറിൽ താരം നോർത്ത് ഈസ്റ്റിലേക്ക് പോകാൻ തീരുമാനിക്കുക ആയിരുന്നു

30കാരനായ താരം മുംബൈ സിറ്റിയിൽ കഴിഞ്ഞ സീസണിൽ 19 മത്സരങ്ങൾ കളിച്ചിരുന്നു. 2 ഗോളുകളും താരം മുംബൈ സിറ്റിയിൽ നേടി. മുമ്പ് ലാലിഗയിൽ ഒക്കെ കളിച്ചിട്ടുള്ള താരമാണ്. ലാസ് പാമസ് ക്ലബിലൂടെ വളർന്നു വന്ന താരം അവിടെ തന്നെയാണ് തന്റെ കരിയറിന്റെ ഭൂരിഭാഗവും ചിലവഴിച്ചത്. ലാസ് പാമസിനൊപ്പം മൂന്ന് സീസൺ ലാലിഗയും താരം കളിച്ചിട്ടുണ്ട്. 2018ലാണ് താരം സ്പോർടിങ് ഗിജോണിലേക്ക് എത്തുന്നത്.

Previous articleഅവസാന ടി20യിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലാൻഡിന് ജയം
Next articleഫോണ്‍പേ കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പേയ്‌മെന്റ് പാര്‍ട്ണര്‍