Picsart 23 05 03 09 57 55 191

ഹാർദിക് പാണ്ഡ്യ ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചു, ഐ പി എല്ലിലേക്ക് ഫിറ്റ്നസ് വീണ്ടെടുക്കും

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണ് മുന്നോടിയായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഫിറ്റ്നസ് വീണ്ടെടുക്കും. താരം പരിക്കിന് ശേഷം ആദ്യമായി ബാറ്റിങ് പരിശീലനൻ പുനരാരംഭിച്ചു. ഇതുസംബന്ധിച്ച പരിശീലന വീഡിയോകൾ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചു. 2023ലെ ഏകദിന ലോകകപ്പിന്റെ മധ്യത്തിൽ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് പാണ്ഡ്യ നീണ്ട കാലമായി കളിക്കളത്തിന് പുറത്താണ്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും അഫ്ഗാനെതിരെയുള്ള ടീമിലും താരം ഉണ്ടായിരുന്നില്ല. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ പാണ്ഡ്യ തന്റെ തിരിച്ചുവരവ് നടത്താൻ ആകും എന്ന് പ്രതീക്ഷിക്കുന്നു. പാണ്ഡ്യ ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിലേക്ക് തിരികെയെത്തിയിരുന്നു. ഇപ്പോൾ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനുമാണ് അദ്ദേഹം.

Exit mobile version