രണ്ട് താരങ്ങളുടെ കരാർ പുതുക്കി ബെംഗളൂരു എഫ് സി

- Advertisement -

രണ്ട് താരങ്ങളെ കൂടെ ക്ലബിൽ നിലനിർത്താൻ തീരുമാനിച്ച് ബെംഗളൂരു എഫ് സി. ഡിഫൻഡറായ നിശു കുമാറും സ്ട്രൈക്കറും മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവുമായ തൊങ്കോസിം ഹാവോകിപ്പുമാണ് ബെംഗളൂരു എഫ് സിയുമായു തങ്ങളുടെ കരാർ പുതുക്കിയത്. രണ്ട് വർഷത്തേക്കാണ് ഇരുവരുടേയും പുതിയ കരാർ. 2015 മുതൽ ബെംഗളൂരു എഫ് സിക്കൊപ്പം ഉള്ള താരമാണ് നിശു കുമാർ. ഈ സീസൺ എ എഫ് സി കപ്പിൽ ന്യൂറാഡിയന്റ് ക്ലബിനെതിരെ നിർണായകമായ വിജയ ഗോൾ നിശു കുമാർ നേടിയിരുന്നു.

കഴിഞ്ഞ വർഷം ഡ്രാഫ്റ്റിലൂടെ ബെംഗളൂരു എഫ് സിയിൽ എത്തിയ തൊങ്കോസിം ഹാവോകിപ് ഈ സീസണിൽ ബെംഗളൂരുവിനായി 9 മത്സരങ്ങൾ കളിച്ചിരുന്നു. ടി സി സ്പോർട്സ് ക്ലബിനെതിരെ നേടിയ ഇരട്ട ഗോളുകൾ അടക്കം 3 ഗോളുകളാണ് ഹാവോകിപ് ബെംഗളൂരുവിനായി നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement