
മണിപ്പൂരുകാരനായ ബൊയ്തങ് ഹാവോകിപ്പുമായുൾക്ക കരാൾ ബെംഗളൂരു പുതുക്കി. രണ്ട് വർഷത്തേക്കാണ് ഹാവോകിപിന്റെ പുതിയ കരാർ. കഴിഞ്ഞ സീസണിലെ ഡ്രാഫ്റ്റിൽ ബെംഗളൂരുവിൽ എത്തിയ ഹാവോ കിപ്പ് എ എഫ് സി കപ്പിൽ ഇസ്റ്റിക് ലോലിനെതിരായ മത്സരത്തിലായിരുന്നു നീല ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്.
മധ്യനിര താരമായ ഹാവോകിപ് രണ്ട് ഗോളുകൾ ഇതുവരെ ബെംഗളൂരുവിനായു നേടിയിട്ടുണ്ട്. മുൻ സീസണുകളിൽ മുംബൈ സിറ്റിക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും വേണ്ടി ഐ എസ് എല്ലിൽ ഇറങ്ങിയി താരമാണ് ഹാവോകിപ്. ഷില്ലോങ്ങ് ലജോങ്ങിനു ഒപ്പം ഐ ലീഗിലും ഹാവോകിപ് കളിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial