Site icon Fanport

“വ്യക്തിഗത നേട്ടങ്ങൾ അല്ല ടീമിനെ സഹായിക്കൽ ആണ് ലക്ഷ്യം” – ജ്യാൻ

താൻ ഇന്ത്യയിലേക്ക് വന്നത് വ്യക്തിഗത നേട്ടങ്ങൾ ഉണ്ടാക്കാനോ റെക്കോർഡുകൾ തകർക്കാനോ അല്ലായെന്ന് ഘാന താരം അസമാവോ ജിയാൻ. തന്റെ ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സഹായിക്കാൻ വേണ്ടിയാണ് താൻ ഇവിടെ എത്തിയിരിക്കുന്നത്. അതാണ് തന്റെ ലക്ഷ്യവും. ജിയാൻ പറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിൽ നന്നായി തുടങ്ങാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു. ടീമിനായി താൻ തന്റെ എല്ലാം നൽകുമെന്നും ഘാന താരം പറഞ്ഞു.

ആൾക്കാർ പറയുന്നത് താൻ ശ്രദ്ധിക്കാറില്ല എന്നും ഫുട്ബോളിൽ കുറേ വർഷമായി താൻ ഉണ്ട് എന്നും തനിക്ക് ഇവിടെ എന്ത് ചെയ്യാൻ ആകുമെന്ന് നോക്കാം എന്നും അതിനു മുമ്പ് പ്രവചനങ്ങൾ ഇല്ല എന്നും ജ്യാൻ പറഞ്ഞു. താൻ പൂർണ്ണമായും ഫിറ്റ് അല്ല എന്ന് പറഞ്ഞ ജിയാൻ. ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും പറഞ്ഞു. ലീഗിലെ ആദ്യ മത്സരത്തിന് മുമ്പ് താൻ തയ്യാറാകുമെന്നും ജിയാൻ പറഞ്ഞു.

Exit mobile version