Site icon Fanport

ജ്യാന് നാലു ഗോളുകൾ, സൗഹൃദ മത്സരത്തിൽ 11 ഗോളുകൾ അടിച്ച് നോർത്ത് ഈസ്റ്റ്

ഐ എസ് എല്ലിന് ഇടവേള ആയതിനാൽ കളിച്ച സൗഹൃദ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വമ്പൻ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ഗോർഖ ട്രെയിനിങ് സെന്ററിനെ നേരിട്ട നോർത്ത് ഈസ്റ്റ് 11 ഗോളുകളാണ് അടിച്ചു കൂട്ടിയത്. ഒന്നിനെതിരെ 11 ഗോളുകളുടെ വിജയവും നോർത്ത് ഈസ്റ്റ് സ്വന്തമാക്കി. ആദ്യ പകുതിയിൽ മാത്രം കളിച്ച ജ്യാൻ നാലു ഗോളുകൾ അടിച്ചു കൂട്ടി.

15, 26, 43, 45 മിനുട്ടുകളിൽ ആയിരുന്നു ജ്യാന്റെ ഗോൾ. നിഖിൽ കദം, മാർട്ടിൻ, മാക്സ്മിലിയാനൊ, റുബേർട്ട്, ലാലങ്മാവിയ, പുയെറ്റ, പന എന്നിവരാണ് ഗോൾ നേടിയ മറ്റു താരങ്ങൾ.

Exit mobile version