ഹൈദരബാദ് എഫ് സിയുടെ ഗുർതേജ് ഈസ്റ്റ് ബംഗാളിലേക്ക്

ഈസ്റ്റ് ബംഗാൾ ടീം ശക്തമാക്കുന്ന നടപടി തുടരുകയാണ്. ഒരു ഡിഫൻഡറെ കൂടെ സൈൻ ചെയ്യുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ. ഹൈദരബാദ് എഫ് സിയുടെ ഡിഫൻഡറായ ഗുർതേജ് ആകും ഈസ്റ്റ് ബംഗാളിൽ എത്തുക. 29കാരനായ താരം അവസാന മൂന്ന് വർഷമായി പൂനെ സിറ്റിയുടെ ഒപ്പം ഉണ്ടായിരുന്നു. പൂനെ സിറ്റി ഹൈദരബാദ് ആയപ്പോഴും താരം ക്ലബിൽ തുടർന്നു.

ഐ എസ് എല്ലിൽ ഇതുവരെ 42 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഈ സീസണിൽ 13 മത്സരങ്ങളിൽ ഹൈദരബാദിന്റെ ഡിഫൻസിൽ ഗുർതേജ് ഉണ്ടായിരുന്നു. മുമ്പ് ഐ ലീഗിൽ ബെംഗളൂരു എഫ് സിക്കും ചർച്ചിൽ ബ്രദേഴ്സിനും വേണ്ടിയും കളിച്ചിട്ടുണ്ട്. ബെംഗളൂരുവിനൊപ്പവും ചർച്ചിലിനൊപ്പവും ഐ ലീഗ് കിരീടങ്ങളും താരം നേടിയിരുന്നു.