ഗുർപ്രീത് സിംഗിനെ ബെംഗളൂരു എഫ് സി ISL സ്ക്വാഡിൽ എത്തിച്ചു

ബെംഗളൂരു എഫ് സി ആഗ്രഹിച്ച കാര്യം അങ്ങനെ അവസാനം നടന്നു. ബെംഗളൂരുവിന്റെ സൂപ്പർ സൈനിംഗ് ആയ ഗോൾ കീപ്പർ ഗുർപ്രീത് സിംഗിനെ ഐ എസ് എൽ സ്ക്വാഡിൽ അവസാനം ബെംഗളൂരു എഫ് സി ഉൾപ്പെടുത്തി. സൈനിംഗ് ഐ എസ് എൽ നിർദേശിച്ച സമയവം കഴിഞ്ഞതിനു ശേഷമായിരുന്നു എന്നതുകൊണ്ട് തന്നെ ജനുവരി വരെ ഐ എസ് എല്ലിൽ കളിക്കാൻ ഗുർപ്രീതിന് ആകുമായിരുന്നില്ല.

എന്നാൽ പരിക്കേറ്റാൽ പകരം റിസേർവ് സ്ക്വാഡിൽ ഉള്ളവരെ ടീമിലേക്ക് എത്തിക്കാം എന്ന ഐ എസ് എൽ നിയമം മുതലെടുത്താണ് ഐ എസ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ബെംഗളൂരു ഗുർപ്രീതിനെ ടീമിൽ എത്തിച്ചത്.

ബെംഗളൂരു ഗോൾ കീപ്പറായ ലാൽതുമാവിയ റാൾട്ടെയ്ക്ക് പകരമായാണ് ഗുർപ്രീത് ടീമിൽ എത്തുന്നത്. റാൾട്ടെയ്ക്ക് മിനേർവ പഞ്ചാബിനെതിരായ പരിശീലന മത്സരത്തിനിടെ പരിക്കേറ്റു എന്ന കാരണം കാണിച്ചാണ് ബെംഗളൂരുവിന്റെ നീക്കം. തുടക്കത്തിൽ ഏഷ്യൻ മത്സ്രങ്ങളിലേ ഗുർപ്രീത് കളിക്കൂ എന്ന് ബെംഗളൂരു എഫ് സി പറഞ്ഞിരുന്നു എങ്കിലും ഇത്തരത്തിൽ ഒരു നീക്കം നടക്കുമെന്ന് മുമ്പു തന്നെ ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രണോയയ്ക്കും തോല്‍വി, ചൈന ഓപ്പണിലെ ഇന്ത്യന്‍ സാന്നിധ്യം ഇനി സിന്ധു മാത്രം
Next articleടോസ് ലങ്കയ്ക്ക്, ബൗളിംഗ് തിരഞ്ഞെടുത്തു