ഗുർപ്രീതിന് എ എഫ് സി കപ്പിലും ഐ എസ് എല്ലിലും കളിക്കാം

- Advertisement -

ബെംഗളൂരു എഫ് സിയുടെ ഏറ്റവും പുതിയ സൈനിങ്ങായ ഇന്ത്യ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന് അടുത്ത ആഴ്ച നടക്കുന്ന എ എഫ് സി കപ്പിലും നവംബറിൽ ആരംഭിക്കുന്ന ഐ എസ് എല്ലിലും കളിക്കാം. കഴിഞ്ഞ ദിവസം ബെംഗളൂരു എഫ് സി എ എഫ് സി കപ്പിനായി പ്രഖ്യാപിച്ച 25 അംഗ ടീമിൽ ഗുർപ്രീത് ഉണ്ടായിരുന്നില്ല.

എന്നാൽ എ എഫ് സിക്ക് കഴിഞ്ഞ ദിവസം ബെംഗളൂരു സമർപ്പിച്ചത് ഗുർപ്രീത് അടക്കമുള്ള 26 അംഗ ടീമായിരുന്നു. സൈനിങ്ങ് നടപടികൾ പൂർത്തിയാകുന്നതിനും പ്രഖ്യാപനത്തിനും വേണ്ടി സർപ്രൈസ് സൂക്ഷിക്കാനായിരുന്നു ഇന്നലെ ബെംഗളൂരു ടീമിൽ ഗുർപ്രീതിന്റെ പേര് കാണിക്കാതിരുന്നത്.

നവംബറിൽ നടക്കുന്ന ഐ എസ് എല്ലിലും ഗുർപ്രീതിനെ കളിപ്പിക്കാനുള്ള സാങ്കേതിക നടപടികൾ ബെംഗളൂരു സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്. നോർവീജിയൻ ലീഗിലെ ട്രാൻസ്ഫർ ഡെഡ് ലൈനായ ഇന്നലെയാണ് ബെംഗളൂരു ഗുർപ്രീതിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement