Picsart 24 02 25 13 38 06 405

സച്ചിന് പകരം ഹൈദരാബാദ് ഗോൾ കീപ്പർ ഗുർമീത് സിംഗിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

പരിക്കേറ്റ സച്ചിൻ സുരേഷിന് പകരം ഒരു സൈനിംഗ് നടത്താൻ ശ്രമിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദ് എഫ് സിയുടെ ഗോൾ കീപ്പർ ആയ ഗുർമീത് സിംഗിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. ഗുർമീത് ഇപ്പോൾ ഹൈദർബാദിനായാണ് കളിക്കുന്നത്. എന്നാൽ ഹൈദരാബാദ് എഫ് സി സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ ഹൈദരാബാദിന്റെ താരങ്ങൾക്ക് ക്ലബ് വിടാൻ അനുമതി ഉണ്ട്.

ഹൈദരാബാദ് താരത്തിനായി നാലു ക്ലബുകൾ രംഗത്ത് ഉള്ളതായാണ് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നത്. സച്ചിൻ സുരേഷ് ഉണ്ടാകില്ല എന്നത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയാൽ ഗുർമീത് സിംഗിന് ആദ്യ ഇലവനിൽ എത്താൻ ആകും.

24കാരനായ ഗുർമീത് 2021 മുതൽ ഹൈദരാബാദ് എഫ് സിക്ക് ഒപ്പം ഉണ്ട്. മുമ്പ് നോർത്ത് ഈസ്റ്റിനായും കളിച്ചിട്ടുണ്ട്. ഈ സീസണിൽ 13 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ച ഗുർമീതിന് ഒരു ക്ലീൻ ഷീറ്റ് പോലും സ്വന്തമാക്കാൻ ആയിട്ടില്ല.

Exit mobile version