Site icon Fanport

അവ്രാം ഗ്രാന്റ് വീണ്ടും നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

ഇസ്രായേലി പരിശീലകൻ അവ്രാം ഗ്രാന്റ് വീണ്ടും നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ. പരിശീലകനായല്ല പകരം ഉപദേശകനായാണ് ഗ്രാന്റ് നിയമിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സീസൺ മധ്യത്തിലും ടീമിന്റെ പരിശീലകനായല്ലായിരുന്നു ഗ്രാന്റ് നോർത്ത് ഈസ്റ്റിൽ എത്തിയത്. എന്തായലും കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനെ അദ്ദേഹത്തിനും കരകയറ്റാൻ ആയിരുന്നില്ല.

പുതിയ സീസണിൽ തുടക്കത്തിലെ ഗ്രാന്റിന്റെ നിയമിച്ച് മികച്ച രീതിയിൽ ഒരുങ്ങാനാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ശ്രമിക്കുന്നത്. മുൻ വെസ്റ്റ് ഹാം, ചെൽസി പരിശിലകൻ കൂടിയാണ് ഗ്രാന്റ്. ഗ്രാന്റും ബോർഡും ആയി കൂടിയാലോചിച്ച് നോർത്ത് ഈസ്റ്റ് ഉടൻ തന്നെ പുതിയ പരിശീലകനെ നിയമിക്കും. ആർതർ പാപാസ് ആയിരിക്കും നോർത്ത് ഈസ്റ്റിന്റെ പരിശീലകനായി എത്തുക എന്നാണ് അഭ്യൂഹങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version