ഗൗരവ് മുഖിക്ക് പ്രായം 19 ആയി, വ്യക്തത നൽകി എ ഐ എഫ് എഫ്

- Advertisement -

ബെംഗളൂരു എഫ് സിയും ജംഷദ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ ഗോൾ നേടിക്കൊണ്ട് അഒ എസ് എല്ലിൽ സ്കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇട്ട ഗൗരവ് മുഖിക്ക് ആ റെക്കോർഡ് നഷ്ടമായി. 16 വയസ്സാണ് ഗൗരവ് മുഖിക്ക് പ്രായം എന്ന കാര്യം വിവാദമായിരുന്നു. മാധ്യമങ്ങൾ ഇതു സംബന്ധിച്ച് എ ഐ എഫ് എഫിനെ സമീപിച്ചപ്പോൾ ആണ് ഇതിൽ വ്യക്തത വന്നത്.

ഗൗരവ് മുഖിയുടെ ജനന വർഷം 2002 എന്നായിരുന്നു എ ഐ എഫ് എഫിന്റെയും ഐ എസ് എലിന്റെയും റെക്കോർഡുകളിൽ ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ അത് തെറ്റാണെന്നും 1999ൽ ആണ് ഗൗരവ് ജനിച്ചത് എന്നും എ ഐ എഫ് എഫ് ദേശീയ മാധ്യമമായ ഇ എസ് പി എന്നിനോട് പറഞ്ഞു. ഇതോടെ 16 വയസ്സുണ്ടായിരുന്ന ഗൗരവ് മുഖി ഒരു ദിവസം കൊണ്ട് 19കാരനായി.

ഈ വിവാദത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും എന്ത് നടപടികൾ ഉണ്ടാകുമെന്ന് പിന്നീട് അറിയിക്കുമെന്നും എ ഐ എഫ് എഫ് പറഞ്ഞു. 2015ൽ അണ്ടർ 15 ചാമ്പ്യൻഷിപ്പിൽ പ്രായത്തിൽ കൃത്യമം കാണിച്ചതിന് നടപടി നേരിട്ട താരങ്ങളിൽ ഒരു താരമായിരുന്നു ഗൗരവ് മുഖി.

Advertisement