Picsart 23 07 21 23 39 43 109

ഡൂറണ്ട് കപ്പ് ഫിക്സ്ചർ എത്തി, കേരള ഡർബി ഓഗസ്റ്റ് 13ന്!!

132-ാമത് ഡൂറണ്ട് കപ്പ് അടുത്ത മാസം നടക്കാൻ ഇരിക്കുകയാണ്. ടൂർണമെന്റിന്റെ ഫിക്സ്ചർ ഇന്ന് പുറത്ത് വിട്ടു. ചരിത്രത്തിൽ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സിന്റെയും ഗോകുലം കേരളയുടെ സീനിയർ ടീമുകൾ ഒരു കോമ്പിറ്റിറ്റീവ് ഗെയിമിൽ ഏറ്റുമുട്ടുന്നത് ഈ ഡൂറണ്ട് കപ്പിൽ ആകും. ചരിത്രമാകാൻ പോകുന്ന ആദ്യ കേരള ഡർബി ഓഗസ്റ്റ് 13നാകും നടക്കുക. 2023 ഓഗസ്റ്റ് 03 മുതൽ സെപ്തംബർ 03 വരെ മൂന്ന് വേദികളിലായാണ് ടൂർണമെന്റ് നടക്കുന്നത്.

ബ്ലാസ്റ്റേഴ്സും ഗോകുലവും ബെംഗളൂരുവും ഒരു ഗ്രൂപ്പിൽ ആണ് ഉൾപ്പെട്ടിട്ടുള്ളത്. ഗോകുലം കേരളയും കേരള ബ്ലാസ്റ്റേഴ്സും ഓഗസ്റ്റ് 13ന് മൈദാൻ ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടും. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള പോരാട്ടം ഓഗസ്റ്റ് 18 കെ ബി കെ ഗ്രൗണ്ടിൽ വെച്ചും നടക്കും.

ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ലോകത്തിലെ മൂന്നാമത്തെ ഏറ്റവും പഴയതുമായ ഫുട്ബോൾ ടൂർണമെന്റായ ഡൂറണ്ട് കപ്പ് ഇത്തവണ വിപുലമായാകും നടക്കുക. ഇത്തവണ വിദേശ ടീമുകളും ടൂർണമെന്റിന്റെ ഭാഗമാകും.

ടൂർണമെന്റിന്റെ 132-ാം പതിപ്പിൽ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് ടീമുകൾ ഉൾപ്പെടെ 24 ടീമുകൾ പങ്കെടുക്കും. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിദേശ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും ടൂർണമെന്റിന്റെ ഭാഗമാകും‌. ബെംഗളൂരു എഫ് സിയാണ് കഴിഞ്ഞ സീസണിൽ കിരീടം നേടിയത്‌.

Kerala Blasters fixtures in Durand Cup

13/8/23: KBFC V/S GKFC, ⏰14:30, Maidan Ground🏟️
18/8/23: KBFC V/S BFC, ⏰18:00, KBK🏟️
21/8/23: KBFC V/S IAFT, ⏰15:00, Maidan Ground

GKFC fixtures in Durand Cup

09/08/23 : GKFC V/S Indian Airforce- 16:45, KBK

13/08/23: GKFC V/S KBFC – 14:30, Maidan Ground

22/08/23: GKFC V/S BFC – 18:00, KBK

#GKFC #DurandCup2023

Exit mobile version