ഗോകുലം കേരള എഫ് സിക്ക് പുതിയ ഗോൾ കീപ്പിംഗ് കോച്ച്

കേരളത്തിന്റെ ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ് സി പുതിയ ഗോൾ കീപ്പിങ് പരിശീലകനെ നിയമിച്ചു. മിഹിർ സാവന്ത് ആണ് ഗോകുലം കേരളയിൽ പരിശീലകനായി എത്തിയിരിക്കുന്നത്. എ എഫ് സി ലെവൽ 3 ഗോൾകീപ്പിംഗ് കോച്ചിംഗ് ലൈസൻസ് ഉള്ള പരിശീലകനാണ് മിഹിർ സാവന്ത്. ഡെമ്പോ, വാസ്കോ, മുഹമ്മദൻസ് എന്നീ ക്ലബുകൾക്കായൊക്കെ കളിച്ചിട്ടുള്ള താരമാണ്. ഇന്ത്യയിൽ എഫ് എഫ് സി 3 ലൈസൻസ് ഉള്ള പ്രായം കുറഞ്ഞ ഗോൾ കീപ്പിംഗ് കോച്ചുമാണ് സാവന്ത്.

നേരത്തെ ജംഷദ്പൂർ റിസേർവ്സ് ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ഫതേ ഹൈദരാബാദ്, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന കേരളത്തിൽ വന്ന് ഒരു ക്ലബിന്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിയുന്നതിൽ വലിയ സന്തോഷം ഉണ്ട് എന്ന് മിഹിർ സാവന്ത് പറഞ്ഞു.

Exit mobile version