ഗോൾ ഓഫ് ദി വീക്കിൽ സി കെയുടെ തകർപ്പൻ ഹെഡറും

- Advertisement -

ഐ എസ് എല്ലിൽ അഞ്ചാം ആഴ്ചയിലെ ഗോൾ ഓഫ് ദി വീക്കിൽ കേരള ബ്ലാസ്റ്റേഴ്സിന് പുതുജീവൻ നൽകിയ സികെ വിനീതിന്റെ ഹെഡറും. നോർത്ത് ഈസ്റ്റിനെതിരെ സി കെ വിനീത് നേടിയ ഗോളാണ് ഗോൾ ഓഫ് ദി വീക്കിനായി മത്സരിക്കുന്നത്

റിനോ ആന്റോയുടെ ക്രോസിൽ നിന്ന് ആയിരുന്നു സി കെ വിനീതിന്റെ ഗോൾ. യൂറോപ്യൻ ഫുട്ബോളിലെ പല പ്രസിദ്ധ ഹെഡറുകളുമായും സി കെയുടെ ഗോൾ താരതമ്യം ചെയ്യപ്പെട്ടിരുന്നു. സി കെയുടെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്.

ചെന്നൈയുടെ ധൻപാൽ ഗണേഷ് ബെംഗളൂരു എഫ് സിക്കെതിരെ നേടിയ ഹെഡർ, സുനിൽ ഛേത്രിയുടെ ചെന്നൈക്കെതിരായ ഗോൾ, എഫ് സി ഗോവയുടെ ലാൻസറോട്ട ഡെൽഹിക്കെതിരെ നേടിയ ഗോൾ, ഗോവയുടെ തന്നെ അഡ്രിയാൻ കൊലുംഗ നേടിയ ഗോൾ എന്നിവയാണ് ഗോൾ ഓഫ് ദി വീക്കിൽ മത്സരിക്കുന്ന മറ്റു ഗോളുകൾ.

വോട്ട് ചെയ്യാൻ ; http://www.indiansuperleague.com/goal-of-the-week

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement