ആദ്യ ഇലവനിൽ മാറ്റങ്ങളുമായി മുംബൈ സിറ്റിയും ഗോവയും

രണ്ടാം പാദ സെമി ഫൈനൽ മത്സരത്തിൽ ഇന്ന് എഫ് സി ഗോവയും മുംബൈ സിറ്റിയും ഏറ്റുമുട്ടുകയാണ്. രണ്ട് ടീമുകളും ലൈനപ്പ് പ്രഖ്യാപിച്ചു. ഇരു ടീമിലും കാര്യമായ മാറ്റങ്ങൾ ഉണ്ട്. മുംബൈ നിരയിൽ മൂന്ന് മാറ്റങ്ങളുണ്ട്. അമേയ്, റൗളിംഗ്, ഹെർനാൻ എന്നിവർ ആദ്യ ഇലവനിൽ എത്തി. ഒഗ്ബെചെ ഇന്ന് ബെഞ്ചിലാണ്.

എഫ് സി ഗോവ നിരയിൽ സസ്പെൻഷൻ കാരണം ആദ്യ പാദ സെമിയിൽ ഇല്ലാതിരുന്ന നൊഗുരയും ഇവാൻ ഗോൺസാല്വസും ഇന്ന് ആദ്യ ഇലവനിൽ എത്തി. ബ്രണ്ടൺ വില്യംസ് ബെഞ്ചിലും ഉണ്ട്. ആദ്യ പാദത്തിൽ ഇരു ടീമുകളും 2-2 എന്ന സമനിലയിലാണ് പിരിഞ്ഞത്.

20210308 183716
.

Exit mobile version