ഗോവയ്ക്ക് വീണ്ടും പരാജയം, പ്ലേ ഓഫിനോട് അടുത്ത് ചെന്നൈയിൻ

- Advertisement -

എഫ് സി ഗോവയുടെ കഷ്ടകാലം തുടരുകയാണ്. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ചെന്നൈയിനെ നേരിട്ട എഫ് സി ഗോവയ്ക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം നേരിടേണ്ടി വന്നു. എഫ് സി ഗോവയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇതോടെ മങ്ങിയിരിക്കുകയാണ്.

രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ പിറന്ന ഓൺ ഗോളാണ് എഫ് സി ഗോവയ്ക്ക് വിനയായത്. ഡിഫൻഡർ നാരായൺ ദാസാണ് ചെന്നൈക്ക് ഓൺ ഗോൾ സമ്മാനിച്ചത്. കൊറോയും ലാൻസറോട്ടയും ഒക്കെ അണിനിരന്നിട്ടും ചെന്നൈ പ്രതിരോധ ഭേദിക്കാൻ എഫ് സി ഗോവയ്ക്ക് ആയില്ല. മാർക്ക് സിഫ്നിയോസിനേയും പകരക്കാരനായി ഗോവ ഇറക്കിനോക്കി എങ്കിലും ഫലമൊന്നും കണ്ടില്ല.

പരാജയ്ം ഗോവയെ 14 മത്സരങ്ങളിൽ 20 പോയന്റിൽ തന്നെ നിർത്തിയിരിക്കുകയാണ്. ചെന്നൈയിൻ ഇന്നത്തെ ജയത്തോടെ 27 പോയന്റിൽ എത്തി. ഗോവയുടെ പരാജയം കേരളത്തിന് ഇപ്പോഴും നേരിയ പ്രതീക്ഷ തരുന്നുണ്ട്. എങ്കിലും ജംഷദ്പൂരോ ചെന്നൈയ്യോ തുടർന്നുള്ള മത്സരങ്ങളിൽ പോയന്റ് നഷ്ടപ്പെടുത്തിയാലെ കേരളത്തിന്റെ പ്ലേ ഓഫ് എന്ന ആ അത്ഭുതം സംഭവിക്കുകയുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement