Site icon Fanport

ഗോവ ഹൈദരാബാദിനെ തോൽപ്പിച്ച് ഐ എസ് എല്ലിൽ ഒന്നാം സ്ഥാനത്ത്

ഹൈദരാബാദ് എഫ്സിയെ തോൽപ്പിച്ചുകൊണ്ട് ഐഎസ്എല്ലിൽ എഫ് സി ഗോവ ഒന്നാംസ്ഥാനത്തേക്ക് എത്തി. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എഫ് സി ഗോവയുടെ വിജയം. സാമ്പത്തിക പ്രതിസന്ധി കാരണം പല പ്രധാന താരങ്ങളും ക്ലബ്ബ് ഇട്ടതിനാൽ അത്ര ശക്തമായ ടീമും ആയല്ല ഹൈദരാബാദ് ഇറങ്ങിയത്. അതുകൊണ്ടുതന്നെ അനായാസം ഗോവയ്ക്ക് വിജയം സ്വന്തമാക്കാനായി.

ഗോവ 24 02 01 23 30 14 168

ആദ്യ 30 മിനിറ്റുകൾക്കുള്ളിൽ തന്നെ ഗോവ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നും കാർലോസ് മാർട്ടിനെസ്സ് ആണ് രണ്ടു ഗോളുകളും നേടിയത്. ഏഴാം മിനിറ്റിൽ ബ്രണ്ടന്റെ അസിസ്റ്റൽ എന്നായിരുന്നു ആദ്യ ഗോൾ. പിന്നീട് 30ആം മിനിറ്റിൽ ജയ് ഗുപ്ത നൽകിയ പാസിൽ നിന്ന് രണ്ടാം ഗോളും നേടി. ഹൈദരാബാദിന് ഒന്ന് പൊരുതാൻ വരെ ആയില്ല. അവർ ഈ സീസണൽ ഇതുവരെ ഒരു മത്സരം പോലും വിജയിച്ചിട്ടില്ല.

ഗോവ വിജയവുമായി ഒന്നാംസ്ഥാനത്തെത്തിയപ്പോൾ ഹൈദരാബാദ് അവസാന സ്ഥാനത്ത് നിൽക്കുകയാണ്. നാളെ വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനം തിരികെ പിടിക്കാം‌

Exit mobile version