ആദ്യ സൈനിങ്ങിന് ഒരുങ്ങി എഫ് സി ഗോവ

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോവൻ ക്ലബ് ആയ എഫ് സി ഗോവ നാളെ അവരുടെ ആദ്യ വിദേശ താരത്തിന്റെ പേര് പുറത്തുവിടും. ബാഴ്സിലോണ യൂത്ത് അക്കാദമി പരിശീലകൻ സെർജിയോ റോഡ്രിഗസ് ആണ് സീക്കോയുടെ പകരക്കാരനായ പുതിയ കോച്ച്. റിപ്പോർട്ടുകൾ പ്രകാരം ബ്രൂണോ ഫിലിപ്പെ ടവേരസ് പേനെറിയ ആണ് ഗോവയുടെ ആദ്യ വിദേശ സൈനിങ്‌ എന്നാണ് അറിയുന്നത്.

ഐ എസ്‌ എ ൽ ആദ്യ സീസണിൽ സീക്കോയുടെ കീഴിൽ ഗോവക്ക് വേണ്ടി കളിച്ചിരുന്നു ബ്രൂണോ. നിലവിൽ ഇസ്രായേലിലെ ക്ലബ്ബിൽ ആണ്‌ ബ്രൂണോ കളിക്കുന്നത്.

കൂടുതൽ ഫുട്ബോൾ വാർത്തകൾക്ക് സന്ദർശിക്കൂ – http://www.facebook.com/SouthSoccers/

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement