
ഐഎസ്എലിലെ അപ്രസക്തമായ മത്സരത്തില്‍ ഗോവയ്ക്ക് തകര്‍പ്പന്‍ ജയം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ ഗോവയിലെ ഫടോര്ദ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ആതിഥേയര്‍ക്കൊപ്പം. ഇഞ്ച്വറി ടൈമിലെ ഗോളിലാണ് 9 ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഗോവ 5-4 നു സ്വന്തമാക്കിയത്. ലീഗ് ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വീണ മത്സരമാണ് ഇന്ന് ഗോവയില്‍ നടന്നത്.
മത്സരം തുടങ്ങി നാല് മിനുട്ടായപ്പോള്‍ ജെറി നേടിയ ഫ്രീകിക്ക് ഗോളിലൂടെ ചെന്നൈയാണ് ലീഡ് നേടിയത്. രണ്ട് മിനുട്ടുകള്‍ക്ക് ശേഷം റാഫേല്‍ കൊയ്ലോ ഗോള്‍ മടക്കി. 13ാം മിനുട്ടില്‍ അര്നോലിന്റെ പിഴവില്‍ ഗോവ ഓണ്‍ ഗോള്‍ വഴങ്ങുകയായിരുന്നു. 21ാം മിനുട്ടില്‍ പെനാള്‍ട്ടിയില്‍ നിന്ന് ഗോള്‍ നേടിയ ജോഫ്രേ ഗോവയ്ക്ക് സമനില നേടിക്കൊടുത്തു. 28ാം മിനുട്ടില്‍ ഡുഡു നേടിയ ഗോളിലൂടെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ ചെന്നൈ 3-2 നു ലീഡ് ചെയ്യുകയായിരുന്നു.
സമനില നേടുവാനുള്ള ഗോവന്‍ മുന്നേറ്റങ്ങളോടു കൂടിയാണ് രണ്ടാം പകുതി തുടങ്ങിയത്. ടവോരയിലൂടെ അവര്‍ ാം മിനുട്ടില്‍ സമനില നേടുകയും ചെയ്തു. 76ാം മിനുട്ടില്‍ റാഫേല്‍ കൊയ്ല നേടിയ ഗോളിലൂടെ മത്സരത്തില്‍ ആദ്യമായി ഗോവ ലീഡ് നേടി എന്നാല്‍ നിശ്ചിത സമയം അവസാനിക്കുന്നതിനു രണ്ട് മിനുട്ട് മുമ്പ് ഗോവന്‍ പ്രതിരോധത്തിലെ രാജു ഗയ്ക്വാഡ് പെനാള്‍ട്ടി ബോക്സില്‍ പന്ത് കൈ കൊണ്ട് തൊട്ടതിനു വിധിച്ച പെനാള്‍ട്ടി ഗോളാക്കി മാറ്റി റീസേ ചെന്നൈയ്ക്ക് 4-4 സമനില നല്കി. മത്സരം ഇഞ്ച്വറി ടൈമിലേക്ക് കടന്ന് നാല് മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ ടവോര നേടിയ രണ്ടാം ഗോളിലൂടെ ഗോവ ജയം സ്വന്തമാക്കി.
ഗോവയുടെ റാഫേല്‍ കൊയ്ലോയാണ് ഹീറോ ഓഫ് ദി മാച്ച്.