ഗോവയുടെ മൂന്ന് യുവതാരങ്ങൾ ക്ലബിൽ കരാർ പുതുക്കി

- Advertisement -

എഫ് സി ഗോവയുടെ മൂന്ന് യുവതാരങ്ങൾ ക്ലബിൽ കരാർ പുതുക്കി. നെസ്റ്റർ ഡയസ്, ലെസ്ലി റെബെലോ, കബിൽ ഹോബൽ എന്നിവരാണ് കരാർ പുതുക്കിയത്. നെസ്റ്ററും കപിലും രണ്ട് വർഷത്തേക്കും ലെസ്ലി മൂന്ന് വർഷത്തേക്കുമാണ് കരാർ പുതുകിയത്. മൂന്ന് താരങ്ങളും ഇത്തവണയും എഫ് സി ഗോവ റിസേർവ്സ് ടീമിൽ തന്നെയാകും കളിക്കുക.

ഗോവൻ ഫുട്ബോൾ അസോസിയേഷൻ അണ്ടർ 20 കപ്പ് നേടിയ എഫ് സി ഗോവ ടീമിലെ പ്രധാനി ആയിരുന്നു ലെസ്ലി. കപിലും നെസ്റ്ററും ഗോവൻ പ്രോ ലീഗ് കളിച്ച എഫ് സി ഗോവ റിസേർവ്സ് ടീമിലും സജീവമായിരുന്നു. ഈ മൂന്ന് താരങ്ങളിലും ക്ലബിന് വലിയ പ്രതീക്ഷയുണ്ട് എന്നും വരും സീസണുകളിൽ എഫ് സി ഗോവ സീനിയർ ടീമിന്റെ അവിഭാജ്യ ഘടകമായി ഈ മൂന്ന് താരങ്ങളും മാറും എന്നും എഫ് സി ഗോവ ഡയറക്ടർ ഓഫ് ഫുട്ബോൾ രവി പുഷ്കർ പറഞ്ഞു.

Advertisement