Picsart 24 08 29 18 05 06 635

കേരള ബ്ലാസ്റ്റേഴ്സ് ജീസസ് ജിമെനെസിനെ സൈൻ ചെയ്തെന്ന് റിപ്പോർട്ട്

സ്പാനിഷ് ഫോർവേഡ് ജീസസ് ജിമെനെസ് നൂനെസുമായി കേരള ക്ലബ് കരാർ ഉറപ്പിച്ചതായി റിപ്പോർട്ടുകൾ. Zillizsng കേരള ബ്ലാസ്റ്റേഴ്സ് ഈ സൈനിംഗ് പൂർത്തിയാക്കിയതായി റിപ്പോർട്ട് ചെയ്യുന്നു. അർജന്റീനൻ യുവതാരം ഫെലിപോ പസദോറെയെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യും എന്ന് റിപ്പോർട്ടുകൾ വരുന്നതിനിടയിലാണ് ഇങ്ങനെ ഒരു വാർതത്ത കൂടെ വരുന്നത്.

സ്പെയിനിലെ ലെഗാനെസിൽ 1993 നവംബർ 5 ന് ജനിച്ച ജെസസ് ജിമെനെസ് നിലവിൽ ഗ്രീസിലെ സൂപ്പർ ലീഗിൽ OFI ക്രീറ്റിനായി കളിക്കുന്നു. 30 കാരനായ ഫോർവേഡിന് യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും വിവിധ ലീഗുകളിൽ കളിച്ച അനുഭവസമ്പത്തുണ്ട്.

ലെഗാനെസിൽ ചേരുന്നതിന് മുമ്പ് ലുഗോ ഡി ഫ്യൂൻലാബ്രഡയിലും അത്‌ലറ്റിക്കോ മാഡ്രിഡിലും ജിമെനെസ് തൻ്റെ യുവ കരിയർ ആരംഭിച്ചു, മേജർ ലീഗ് സോക്കറിലെ ടൊറൻ്റോ എഫ്‌സിയിൽ 33 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ സംഭാവന ചെയ്തിട്ടുണ്ട്.

അടുത്തിടെ OFI ക്രീറ്റിലേക്ക് മാറിയ ജിമെനെസ് തൻ്റെ പുതിയ ക്ലബിലും ഇതിനകം തന്നെ നല്ല പ്രകടനം നടത്തിയിട്ടുണ്ട്..

Exit mobile version