Picsart 23 01 03 18 37 48 266

കലിയുഷ്നിക്ക് പകരം വിദേശ താരം തന്നെ, കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ പന്ത്രണ്ടാം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ എഫ് സിക്ക് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. ഇവാൻ വുകമാനോവിച് ടീമിൽ ഒരു മാറ്റം വരുത്തിയിരിക്കുകയാണ്. ഒഡീഷക്ക് എതിരെ ഇറങ്ങിയ ടീമിൽ ഉണ്ടായിരുന്ന കലിയുഷ്നി സസ്പെൻഷൻ കാരണം ഇന്ന് പുറത്താണ്. പകരം ജിയാനു ആദ്യ ഇലവനിൽ എത്തി.

ഗിൽ ആണ് വലക്കു മുന്നിൽ. സന്ദീപ് സിംഗ്, ഹോർമിപാം, ലെസ്കോവിച് എന്നിവരും ഡിഫൻസിൽ അണിനിരക്കുന്നു. . ലൂണയും ജീക്സണും ആണ് മധ്യനിരയിൽ ഇറങ്ങാൻ സാധ്യത. രാഹുൽ, സഹൽ, ലൂണ, ദിമിത്രോസ്, ജിയാന്നു എന്നിവർ അറ്റാക്കിൽ ഉണ്ട്.

ടീം: ഗിൽ, സന്ദീപ്, ഹോർമി, ലെസ്കോവിച്, ജെസ്സൽ, ജീക്സൺ,, രാഹുൽ, സഹൽ, ലൂണ, ദിമിത്രോസ്, ജിയാന്നു

Exit mobile version