ഘാന സ്ട്രൈക്കർ അസിഫുവ നോർത്ത് ഈസ്റ്റിലേക്ക്

ഐ എസ് എല്ലിന് ഒരുങ്ങുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഘാനയിൽ നിന്ന് ഒരു സ്ട്രൈക്കറെ ടീമിൽ എത്തിച്ചിരിക്കുകയാണ്. 29കാരനായ എബനസിൽ അസിഫുവ ആണ് നോർത്ത് ഈസ്റ്റിലേക്ക് എത്തുന്നത്. താരം ഒരു വർഷത്തെ കരാറിൽ താരം ഒപ്പുവെച്ചു. മുമ്പ് ഘാന ദേശീയ ടീമിൽ കളിച്ചിട്ടുള്ള താരമാണ് അസിഫുവ. അവസാന രണ്ടു സീസണുകളിൽ ഫ്രഞ്ച് രണ്ടാം ഡിവിഷനിൽ ആയിരുന്നു താരം കളിച്ചിരുന്നത്.

പൗ എഫ് സിയുടെ ഭാഗമായിരുന്നു. ഇതിനു മുമ്പ് ഫ്രഞ്ച് ക്ലബ് തന്നെ ആയ ലെ ഫവ്രെ, സ്വിസ്സ് ക്ലബായ സിയോൺ എന്നിവിടങ്ങളിലും അസിഫുവ കളിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ഇതിനകം വിദേശ സൈനിംഗുകൾ എല്ലാം പൂർത്തിയാക്കിയതായാണ് വിവരങ്ങൾ. ഔദ്യോഗിക പ്രഖ്യാപനങ്ങൾ മാത്രമാണ് ബാക്കി.