യുവതാരം ഗൗരവിന്റെ കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള ട്രാൻസ്ഫർ ഔദ്യോഗികമായി

Img 20210908 230824

കേരള ബ്ലാസ്റ്റേഴ്സ് ഗൗരവ് കങ്കോങ്കറിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കി. സ്പോർടിങ് ഗോവയുടെ താരമായിരുന്ന ഗൗരവിനെ കഴിഞ്ഞ ആഴ്ച തന്നെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാൽ ട്രാൻസ്ഫർ പൂർത്തിയാക്കുന്നത് വൈകി. കഴിഞ്ഞ ദിവസമാണ് എ ഐ എഫ് എഫ് ഗൗരവിന്റെ കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള ട്രാൻസ്ഫർ അംഗീകരിച്ചത്. താരം ഇതിനകം തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പ് സ്ക്വാഡിൽ ഉണ്ട്. മധ്യനിര താരമായ ഗൗരവ് അവസാന വർഷങ്ങളിൽ സ്പോർടിംഗിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ താരം മൂന്ന് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചിരിക്കുന്നത്.

Previous articleകേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത മിഥുൻ ഇനി കേരള യുണൈറ്റഡ് വല കാക്കും
Next articleസാൽഗോക്കർ താരം ഡാനിയൽ ഗോമസിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി