ഗാരി ഹൂപ്പർ ഐ എസ് എല്ലിൽ ബുദ്ധിമുട്ടികയാണെന്ന് കരുതുന്നില്ല എന്ന് മറെ

കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കറായ ഗാരി ഹൂപ്പറിന് ഐ എസ് എല്ലിൽ നല്ല തുടക്കമല്ല കിട്ടിയത് എങ്കിലും കിട്ടിയ അവസരങ്ങൾ മുതലെടുത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു സ്ട്രൈക്കറായ ജോർദൻ മുറെ ആരാധകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ്. ഹൂപ്പറെ ആദ്യ ഇലവനിൽ നിന്ന് പുറത്താക്കി സ്റ്റാർടിംഗ് ഇലവനിൽ എത്താനും ജോർദൻ മറെക്ക് ആയി. എന്നാൽ ഹൂപ്പർ ഐ എസ് എല്ലിൽ ഫോം ഇല്ലാതെ കഷ്ടപ്പെടുക ആണെന്ന വാദത്തോട് യോജിക്കാൻ ആവില്ല എന്ന് മറെ പറഞ്ഞു.

ഹൂപ്പർ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. ഗോൾ വരാത്തത് നിർഭാഗ്യമാണ്. അത് ഫുട്ബോളിൽ സ്വാഭാവിക കാര്യമാണെന്നും ഗോളുകൾ വന്നു കൊള്ളും എന്നും മറെ പറഞ്ഞു. ഗാരി ഹൂപ്പറിന്റെ സാന്നിദ്ധ്യം തന്നെ മെച്ചപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാൻ ആകുന്നുണ്ട് എന്നും മറെ പറഞ്ഞു. ഇതുപോലെ ഒരു മത്സരം ആദ്യ ഇലവനിൽ എത്താൻ ഉള്ളത് രണ്ടു പേരെയും മെച്ചപ്പെടുത്തുകയെ ഉള്ളൂ എന്നും കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ മറെ പറഞ്ഞു.