മലയാളി താരം ഗനി നിഗം ഇനി പൂനെ സിറ്റി സീനിയർ ടീമിൽ

- Advertisement -

മലയാളി യുവ താരം ഗനി നിഗം അഹമ്മദ് ഇനി പൂനെ സിറ്റിയുടെ സീനിയർ ടീമിൽ. 2016 മുതൽ പൂനെയുടെ ജൂനിയർ ടീമിന്റെ ഭാഗമായിരുന്ന ഈ നാദാപുരം സ്വദേശി മികച്ച പ്രകടനമാണ് പൂനെ സിറ്റിയുടെ ജൂനിയർ ടീമുകൾക്കായി കാഴ്ചവെച്ചിരുന്നത്. ഈ പ്രകടനങ്ങളാണ് ഗനി നിഗമിന് പൂനെ സിറ്റിയുടെ സീനിയർ ടീമിലേക്ക് ക്ഷണം നേടികൊടുത്തത്.

സീസൺ തുടക്കത്തിൽ നടന്ന AWES കപ്പിൽ പൂനെ സിറ്റിയുടെ റിസേർവ് ടീമിനായി മികച്ച പ്രകടനം ഗനി നടത്തിയിരുന്നു. കഴിഞ്ഞ ഐ എഫ് എ ഷീൽഡിൽ പൂനെ സിറ്റിയെ കിരീടമണിയിക്കുന്നതിലും ഗനിക്ക് വലിയ പങ്കു തന്നെ ഉണ്ടായിരുന്നു.

ഐ എസ് എല്ലിൽ ഗനിയുടെ അരങ്ങേറ്റം വിദൂരമല്ല എന്നാണ് ഈ സീനിയർ ടീമിലേക്കുള്ള ക്ഷണം നൽകുന്ന സൂചന. കഴിഞ്ഞ മത്സരത്തിൽ പൂനെ സിറ്റി മലയാളി താരം ആഷിഖ് കുരുണിയന് ഐ എസ് എൽ അരങ്ങേറ്റത്തിന് അവസരം നൽകിയിരുന്നു. ജനി നിഗമിനെ കൂടാതെ യുവതാരം സാഹിൽ പാൻവാറും പൂനെ സിറ്റിയുടെ സീനിയർ സ്ക്വാഡിലേക്ക് എത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement