Site icon Fanport

ഗയേഹോയെ എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കി

കൗകോയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള എ ടി കെ മോഹൻ ബഗാന്റെ ശ്രമങ്ങൾ ഇപ്പോൾ ഫെഡെറികോ ഗയേഹോയിൽ എത്തിയിരിക്കുകയാണ്. 32കാരനായ ഉറുഗ്വേ മിഡ്ഫീൽഡർ മുമ്പ് നോർത്ത് ഈസ്റ്റിനായി തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. ഗയേഹോയുമായി മോഹൻ ബഗാൻ കരാറിൽ എത്തിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു‌.

ഗയേഹോ 22 12 27 14 01 50 325

ഗയേഹോ ഐ എസ് എല്ലിൽ 47 മത്സരങ്ങൾ നോർത്ത് ഈസ്റ്റിനായി കളിച്ചിട്ടുണ്ട്. 12 അസിസ്റ്റുകളും 9 ഗോളുകളും താരം നേടി. പരിക്ക് കാരണം പലപ്പോഴും പുറത്ത് ഇരിക്കേണ്ടി വന്ന ഗയേഹോ അവസാന സീസണുകളിൽ അത്ര മികവിൽ ആയിരുന്നില്ല. നോർത്ത് ഈസ്റ്റ് 18-19 സീസണിലും 20-21 സീസണിലും പ്ലേ ഓഫിൽ എത്തിയപ്പോൾ ഗയേഹോ ടീമിന്റെ ഭാഗമായിരുന്നു.

https://iftwc.com/isl-atk-mohun-bagan-signs-federico-gallego/

Exit mobile version