ഫുൾബാക്കായ മനോജ് മുഹമ്മദിനെ ഹൈദരാബാദ് എഫ് സി സ്വന്തമാക്കി

യുവ ഫുൾ ബാക്ക് മനോജ് മുഹമ്മദിന്റെ സൈനിംഗ് പൂർത്തിയാക്കിയതായി ഹൈദരാബാദ് ക്ലബ് ബുധനാഴ്ച പ്രഖ്യാപിച്ചു. മൊഹമ്മദൻസിൽ നിന്നാണ് മനോജ് ഹൈദരബാദിലേക്ക് എത്തുന്നത്.

ലെഫ്റ്റ് ബാക്ക് ആയ മബോജ് അറ്റാക്കിലും ഡിഫൻസിലും മികവ് കാണിക്കുന്ന ഫുൾ ബാക്ക് ആണ്. ഈസ്റ്റ് ബംഗാൾ അക്കാദമിയിൽ നിന്ന് തന്റെ കരിയർ ആരംഭിച്ച അദ്ദേഹം ഐ-ലീഗിൽ ആയിരുന്നു ഇതുവരെ കളിച്ചത്. 2020-ൽ മുഹമ്മദൻ എസ്‌സിയിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം ഈസ്റ്റ് ബംഗാൾ സീനിയർ ടീമിനായി 16 ലീഗ് മത്സരങ്ങൾ കളിച്ചു.

2021-22ൽ മൊഹമ്മദൻസ് ഐലീഗിൽ രണ്ടാം സ്ഥാനത്തെത്തുന്നതിൽ നിർണായക പങ്ക് വഹിച്ച മനോജ് ക്ലബ്ബിനായി ആകെ 29 മത്സരങ്ങൾ കളിച്ചു. 40 വർഷത്തിന് ശേഷം മൊഹമ്മദൻ കൽക്കട്ട ഫുട്ബോൾ ലീഗ് കിരീടം നേടിയപ്പോൾ മനോജ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

മനോജ് ഇപ്പോൾ 2024-25 കാമ്പെയ്‌ന്റെ അവസാനം വരെ ഹൈദരാബാദ് എഫ്‌സിയിൽ തുടരുന്ന മൂന്ന് വർഷത്തെ ദീർഘകാല കരാറിൽ ആണ് ഇപ്പോൾ ഒപ്പുവച്ചത്.