“എവിടെ കളിക്കണമെന്നത് തീരുമാനിക്കേണ്ടത് താരങ്ങൾ” ഡ്രാഫ്റ്റിനെതിരെ കളിക്കാരുടെ അസോസിയേഷൻ

വിനീത്
@ISL
- Advertisement -

ഐ എസ് എൽ ഡ്രാഫ്റ്റിനെതിരെ വീണ്ടും കളിക്കാർ രംഗത്ത്. ഡ്രാഫ്റ്റ് സിസ്റ്റത്തിൽ കളിക്കാർ ആരും ഹാപ്പിയല്ല എന്നാണ് കളിക്കാരുടെ അസോസിയേഷനായ FPAI അറിയിച്ചിരിക്കുന്നത്. നേരത്തെ റെനഡി സിംഗും സമാനമായ അഭിപ്രായവുമായി വന്നിരുന്നു.

കളിക്കാർക്ക് ഡ്രാഫ്റ്റ് കാരണം രണ്ട് പ്രശ്നങ്ങളാണ് ഉള്ളത് എന്നാണ് FPAI പറയുന്നത്. ഒന്ന് കളിക്കാർക്ക് കിട്ടുന്ന ശംബളം വലിയ തോതിൽ കുറഞ്ഞേക്കും, രണ്ട് എവിടെ കളിക്കണമെന്ന് കളിക്കാർക്ക് തീരുമാനിക്കുള്ള കഴിയില്ല. ഇത് രണ്ടും കളിക്കാരെ കാര്യമായി തന്നെ ബാധിക്കും.

എതിർപ്പുണ്ടെങ്കിലും ഡ്രാഫ്റ്റുമായി സഹകരിക്കാതെ കളിക്കാർക്ക് രക്ഷയില്ല. സമീപ ഭാവിയിൽ തന്നെ ഐ ലീഗ് രണ്ടാം ഡിവിഷനാകും എന്നുറപ്പുള്ളപ്പോൾ ഐ എസ് എല്ലിനോടു ഡ്രാഫ്റ്റിനോടും സഹകരിക്കാതെ ഇരുന്നാൽ കളിക്കാരുടെ ഭാവിക്കു തന്നെയാകും പ്രശ്നം. ജൂലൈ അവസാനത്തോടെ ഡ്രാഫ്റ്റ് നടക്കുമെന്നാണ് വിവരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement