മുൻ ഈസ്റ്റ് ബംഗാൾ താരങ്ങൾക്ക് എതിരെ റോബി ഫൗളർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈസ്റ്റ് ബംഗാൾ പരിശീലകൻ റോബി ഫൗളർ ഈസ്റ്റ് ബംഗാളിന്റെ മുൻ താരങ്ങൾക്ക് എതിരെ രംഗത്ത്. പഴയ പ്രമുഖ ഈസ്റ്റ് ബംഗാൾ താരങ്ങൾ ഈസ്റ്റ് ബംഗാളിന്റെ ഐ എസ് എല്ലിലെ ഇപ്പോഴത്തെ പ്രകടനങ്ങളെ വിമർശിച്ചിരുന്നു. ആ വിമർശനങ്ങളെ എതിർത്താണ് ഫൗളർ രംഗത്ത് എത്തിയത്. പഴയ താരങ്ങൾ ക്ലബിനെ സ്നേഹിക്കുന്നുണ്ട് എങ്കിൽ ക്ലബിനെ പിന്തുണക്കുക ആണ് വേണ്ടത് എന്നും കുറ്റം പറയുക അല്ല വേണ്ടത് എന്നും ഫൗളർ പറഞ്ഞു.

തനിക്ക് വിമർശനങ്ങൾ പ്രശ്നമല്ല. എന്നാൽ ഇപ്പോൾ ടീമിനായി കഷ്ടപ്പെടുന്ന താരങ്ങളെ ഈ വിമർശനങ്ങൾ തളർത്തും. അത് തനിക്കോ ക്ലബിനോ ഇപ്പോൾ ആവശ്യമില്ല. ഈ ക്ലബിന് പോസിറ്റിവിറ്റി ആണ് വേണ്ടത് എന്നും നെഗറ്റിവിറ്റി ആവശ്യമില്ല എന്നും ഫൗളർ പറഞ്ഞു. സീസണിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു പോയിന്റ് നേടാൻ ആവാത്തതോടെ ഫൗളർ വലിയ സമ്മർദ്ദത്തിലാണ് ഉള്ളത്.