
ഐ എസ് എല്ലിൽ വിദേശ താരങ്ങളുടെ എണ്ണം വീണ്ടും കുറച്ചു. അടുത്ത സീസൺ മുതൽ ഒരു ക്ലബിന് ഏഴു വിദേശതാരങ്ങളെ മാത്രമെ രജിസ്റ്റർ ചെയ്യാൻ പറ്റൂ. കഴിഞ്ഞ സീസണിൽ എട്ടു വിദേശ താരങ്ങളായിരുന്നു ഒരു ടീമിന് സൈൻ ചെയ്യാൻ അനിവദിച്ചിരുന്നത്. രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം ഏഴായി കുറയും എങ്കിലും 5 വിദേശതാരങ്ങൾക്ക് അടുത്ത സീസണിലും ആദ്യ ഇലവനിൽ കളിക്കാം.
ഐ എസ് എൽ ആരംഭിക്കുന്ന സമയത്ത് 11 വിദേശ താരങ്ങളായിരുന്നു ഒരു ടീമിൽ അനുവദിച്ചിരുന്നത്. ഇന്ത്യൻ താരങ്ങളെ വളർത്തി കൊണ്ടു വരാനാണ് ഇത്തരമൊരു നീക്കമെന്നാണ് എ ഐ എഫ് എഫ് അധികൃതർ പറയുന്നത്. അടുത്ത സീസൺ മുതൽ 25 അംഗ സ്ക്വാഡാകും ഒരോ ടീമും രജിസ്റ്റർ ചെയ്യേണ്ടത്. ഇതിൽ രണ്ട് അണ്ടർ 21 താരങ്ങളും നിർബന്ധമായും ഉണ്ടായിരിക്കണം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial