
ഐ എസ് എൽ 2017-18 സീസണിലെ ആദ്യ സെമി ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചു. ഇന്ന് പൂനെ സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന് പൂനെ സിറ്റി ബെംഗളൂരു എഫ് സി മത്സരം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. മികു, ഛേത്രി, മാർസലീനോ ആൽഫാരോ എന്നീ മികച്ച ഗോളടിക്കാർ ഇറങ്ങിയിട്ടും ഗോൾ ഒന്നും ബാലെവാദി സ്റ്റേഡിയത്തിൽ പിറന്നില്ല.
ആദ്യ പകുതിയിൽ സുനിൽ ഛേത്രിയുടെ ഫ്രീ കിക്ക് വിഷാൽ കൈത്ത് രക്ഷിച്ചത് ഒഴിച്ചാൽ ഇരുടീമുകളും കാര്യമായ അവസരങ്ങൾ ഒന്നും ഇന്ന് സൃഷ്ടിച്ചില്ല. ബെംഗളൂരു എഫ് സിയുടെ സീസണിലെ രണ്ടാം സമനില മാത്രമാണ് ഇത്. മാർച്ച് 11നാണ് ബെംഗളൂരുവിൽ ഈ സെമിയുടെ രണ്ടാം പാദം നടക്കുക.
മത്സരത്തിൽ മലയാളി താരം ആഷിഖ് കുരുണിയന് പരിക്കേറ്റ് പുറത്തു പോകേണ്ടതായി വന്നു. ആഷിക് കുരുണിയൻ അടുത്ത പാദ മത്സരത്തിൽ ഉണ്ടായേക്കില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial