Site icon Fanport

വീണ്ടും ലീഡ് കളഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്, ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം

കേരള ബ്ലാസ്റ്റേഴ്സ് പതിവ് പോലെ ഒരിക്കൽ കൂടെ ലീഡ് തുലച്ചിരിക്കുകയാണ്‌. ഇന്ന് ഐ എസ് എല്ലിൽ നടക്കുന്ന മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സും ജംഷദ്പൂരും 1-1 എന്ന സ്കോറിൽ നിൽക്കുകയാണ്. ആദ്യ പകുതിയിൽ ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചിട്ടും മുതലെടുക്കാത്തത് ആണ് കേരള ബ്ലാസ്റ്റേഴ്സിന് വിനയായത്.

ഗാരി ഹൂപ്പറിനും ജോർദൻ മറെയ്ക്കും ആദ്യ പകുതിയിൽ സുവർണ്ണാവസരങ്ങൾ ലഭച്ചു എങ്കിലും വല കണ്ടെത്താൻ ആയില്ല‌. 22ആം മിനുട്ടിൽ കോസ്റ്റ ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്. ഫകുണ്ടോ പരേര എടുത്ത ഒരു മനോഹര ഫ്രീകിക്കിക് നിന്ന് ഒരു ഹെഡറിലൂടെ ആണ് കോസ്റ്റ ഗോൾ നേടിയത്. ലീഡിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് കളി മറന്നു. 36ആം മിനുട്ടിൽ ആണ് ജംഷദ്പൂരിന്റെ സമനില ഗോൾ വന്നത്.

ഫ്രീകിക്കിൽ നിന്ന് വാൽസ്കിസ് ആണ് ആൽബിനോയെ കീഴ്പ്പെടുത്തിയത്. ഈ ഐ എസ് എൽ സീസണിലെ ആദ്യ ഡയറക്ട് ഫ്രീകിക്ക് ആയിരുന്നു ഇത്. ആദ്യ പകുതിയുടെ അവസാനം ഒരു ഫ്രീ ഹെഡർ കിട്ടി എങ്കിലും അതും മറെക്ക് ഗോളാക്കാൻ ആയില്ല.

ഇന്ന് പരാജയപ്പെട്ടാൽ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ അവസാന സ്ഥാനത്തേക്ക് താഴും. അതുകൊണ്ട് തന്നെ ഇന്ന് പരാജയപ്പെടാതെ ഇരിക്കേണ്ടത് കേരള ബ്ലാസ്റ്റേഴ്സിന് അത്യാവശ്യമാണ്‌.

Exit mobile version