ആദ്യ എവേ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഗോവയിൽ എത്തി

- Advertisement -

2017-18 സീസണിലെ ആദ്യ എവേ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഗോവയിൽ എത്തി. ഇന്ന് ഉച്ചയ്ക്ക് ആണ് കേരള ബ്ലാസ്റ്റേഴ്സ് ഗോവയിൽ എത്തിയത്. നാളെ രാത്രി 8 മണിക്കാണ് ഗോവയുമായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അങ്കം.

മൂന്നു മത്സരങ്ങൾ കഴിഞ്ഞിട്ടും ജയമില്ലാത്ത ബ്ലാസ്റ്റേഴ്സ എവേ മത്സരം ജയിച്ചു കൊണ്ട് മുന്നേറാൻ തുടങ്ങാൻ കഴിയും എന്ന പ്രതീക്ഷയിലാണ്‌. മൂന്നിൽ രണ്ടു മത്സരങ്ങളും വിജയിച്ച ഗോവ മികച്ച ഫോമിലാണ്.

ബെംഗളൂരു എഫ് സിയെ തോൽപ്പിച്ചതും വിദേശ താരങ്ങളായ കൊറോയുടേയും ലാൻസറോട്ടയുടേയും മികച്ച ഫോമും ഗോവയ്ക്ക് പ്രതീക്ഷ നൽകുന്നു എങ്കിലും മൂന്നു പോയന്റ് തന്നെയാണ് നാളെ ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement