ഫിഫ ഗെയിമിൽ ഇനി നമ്മുടെ സ്വന്തം ഐ എസ് എല്ലും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫയുടെ പുതിയ FIFA 22 ഇറങ്ങുമ്പോൾ അതിൽ നമ്മുടെ സ്വന്തം ഫുട്ബോൾ ലീഗായ ഐ എസ് എല്ലും ഉണ്ടാകും. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇന്ന് ഐ എസ് എൽ തന്നെ നടത്തി. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിൽ പങ്കെടുക്കുന്ന പതിനൊന്ന് ക്ലബ്ബുകളും അവയുടെ കിറ്റുകളും ഒക്കെ ഫിഫ ഗെയിമിൽ ഉണ്ടാകും.

2019ൽ ഫിഫ മൊബൈലിൽ ഐഎസ്എൽ എത്തിയിരുന്നു. ഫിഫ 22 -ൽ ഐ എസ് എൽ എത്തുന്നത് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് വലിയ സന്തോഷം നൽകും. ഇന്ത്യയിലും വിദേശത്തും വളരെ പ്രചാരമുള്ള ഗെയിമാണ് ഇ എ സ്പോർട്സിന്റെ ഫിഫ. ഒക്ടോബർ 1നാണ് ഫിഫ 22 പുറത്തിറങ്ങുന്നത്.