Picsart 24 03 12 19 44 41 810

ഫെഡോർ ചെർനിചും കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഒരു താരം കൂടെ ക്ലബ് വിട്ടു. ലിത്വാനിയ താരം ക്ലബ് വിടുന്നതായി ഇന്ന് ഔദ്യോഗികമായി ബ്ലാസ്റ്റേഴ്സ് അറിയിച്ചു. പരിക്കേറ്റ അഡ്രിയാൻ ലൂണക്ക് പകരം സീസൺ പകുതിക്ക് വെച്ചായിരുന്നു ഫെഡോറിനെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. 10 മത്സരങ്ങൾ ചെർനിച് ബ്ലാസ്റ്റേഴ്സിനായി കളിച്ചു. ആകെ മൊന്ന് ഗോളുകളും അദ്ദേഹം അടിച്ചു.

32കാരനായ താരം അറ്റാക്കിൽ പല പൊസിഷനിലും കളിച്ചു എങ്കിലും വലിയ പ്രകടനങ്ങൾ ബ്ലാസ്റ്റേഴ്സിനായി നടത്താൻ ആയില്ല‌. മുമ്പ് റഷ്യൻ ക്ലബായ ഡൈനാമോ മോസ്കോയ്ക്ക് ആയും കളിച്ചിട്ടുണ്ട്. പോളണ്ട്, ബെലറൂസ് എന്നിവിടങ്ങളിലെ ക്ലബുകൾക്ക് ആയും കളിച്ചിട്ടുണ്ട്.

ലിത്വാനിയ ദേശീയ ടീമിനായി 85 മത്സരങ്ങളോളം അദ്ദേഹം കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിന്റെ ക്യാപ്റ്റൻ ആം ബാൻഡും അണിഞ്ഞിട്ടുണ്ട്.

Exit mobile version