കേരള ബ്ലാസ്റ്റേഴ്സ് പരിക്കേറ്റ അഡ്രിയാൻ ലൂണക്ക് പകരം ഒരു വിദേശ താരത്തെ സൈൻ ചെയ്തു. ലിത്വാനിയ ദേശീയ താരം ഫെഡോർ സെർനിച് ആണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. താരത്തിന്റെ ട്രാൻസ്ഫർ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരം മെഡിക്കൽ പൂർത്തിയാക്കി ടീമിനൊപ്പം ചേരും. എന്നാൽ സൂപ്പർ കപ്പിൽ ഫെഡോർ കളിക്കുമോ എന്ന് ഉറപ്പായിട്ടില്ല.
32കാരനായ താരം ഫോർവേഡ് ആണ്. അറ്റാക്കിൽ പല പൊസിഷനിലും കളിക്കാൻ കഴിവുഌഅ താരമാണ്. അവസാനമായി സൈപ്രസ് ക്ലബായ എ ഇ എൽ ലിമസോളിനായാണ് കളിച്ചത്. മുമ്പ് റഷ്യൻ ക്ലബായ ഡൈനാമോ മോസ്കോയ്ക്ക് ആയും കളിച്ചിട്ടുണ്ട്. പോളണ്ട്, ബെലറൂസ് എന്നിവിടങ്ങളിലെ ക്ലബുകൾക്ക് ആയും കളിച്ചിട്ടുണ്ട്.
https://twitter.com/KeralaBlasters/status/1744996754867540317?s=19
ലിത്വാനിയ ദേശീയ ടീമിനായി 82 മത്സരങ്ങളോളം അദ്ദേഹം കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിന്റെ ക്യാപ്റ്റൻ ആം ബാൻഡും അണിഞ്ഞിട്ടുണ്ട്.